COVID 19Latest NewsNewsIndia

യുനാനി ചികിത്സകന്‍ കോവിഡ് ബാധിച്ച് മരിച്ചു, 14 ലക്ഷത്തിന്റെ ആശുപത്രി ബില്‍ കണ്ട് ഞെട്ടി വീട്ടുകാര്‍

നോയിഡ : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് 14 ലക്ഷം രൂപയുടെ ഭീമമായ ആശുപത്രി ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് നോയിഡയിലെ ഒരു കുടുംബം. രോഗിയുടെ ജീവന്‍ നഷ്ടപ്പെട്ടതിന്‍റെ ദുഃഖത്തിനൊപ്പം ഇരുട്ടടിയായി ആശുപത്രി ബില്ല് കൂടി വന്നതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കുടുംബം.

നോയിഡ സ്വദേശിയും യുനാനി ചികിത്സകനുമായ രോഗിയെ ജൂണ്‍ 7നാണ് ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞതടക്കം 20 ദിവസമാണ് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഞായറാഴ്ചയാണ് രോഗം മൂര്‍ച്ഛിച്ച് ഇദ്ദേഹം മരണമടയുന്നത്. മരണവിവരം അറിയിച്ചതിന് തൊട്ടുപിന്നാലെ 14 ലക്ഷം രൂപയുടെ ബില്ലും ആശുപത്രി അധികൃതര്‍ നല്‍കി. പിന്നീട് ഇൻഷുറൻസ് 4 ലക്ഷം രൂപയും കുടുംബം 25,000 രൂപയും നൽകിയതിനെ തുടർന്ന് 10.2 ലക്ഷം രൂപയായി ബില്‍ കുറച്ചു.

ബില്‍ തുക കൈമാറ്റം സംബന്ധിച്ച് 10 രൂപ സ്റ്റാംപ് പേപ്പറില്‍ ധാരണയുണ്ടാക്കിയതിന് ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 14 ലക്ഷത്തിന് മുകളിലുണ്ടായിരുന്ന ബില്ലില്‍ നാല് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് കവറേജ് കിഴിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരും അറിയിച്ചു. ചാര്‍ജുകള്‍ സര്‍ക്കാരുമായിട്ടുള്ള ധാരണപ്രകാരം കിഴിവുള്ളതും സുതാര്യവും കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതി താരിഫുകള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് ആശുപത്രിയുടെ പ്രതികരണം. ചികിത്സയുടെ ഓരോ ഘട്ടം സംബന്ധിച്ചും രോഗിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും ബന്ധുക്കളെ യഥാസമയം അറിയിച്ചിട്ടുണ്ട്. ചികിത്സാ ചാര്‍ജുകളെ കുറിച്ചും ധരിപ്പിച്ചു. സുതാര്യമായിട്ടാണ് പ്രക്രിയ പൂര്‍ണ്ണമായും. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ട്’ ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രിയിലെ ഫീസ് തങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. അതേസമയം ഫീസ് നിര്‍ണയത്തിലെ ആശുപത്രികളുടെ സ്വയം നിയന്ത്രണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന് വ്യക്തതയില്ല. ഐസിയുവിന് പരമാവധി പതിനായിരം രൂപ ദിനംപ്രതി ഈടാക്കം. വെന്റിലേറ്ററിന് അയ്യായിരം വരെയും മരുന്നുകള്‍ക്കും മറ്റും വേറെയും വരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് എല്‍.വൈ.സുഹാസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button