ന്യൂഡൽഹി: 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തോടെ ഇന്ത്യ ചൈനക്ക് നൽകിയത് കനത്ത ആഘാതമാണ്. ചൈനീസ് കമ്പനികളുടെ വരുമാനവും അതുവഴി ലോകമെമ്പാടുമുള്ള വിപണിമൂല്യവും ഇടിയാന്‍ ഇന്ത്യയുടെ നടപടി ഇടയാക്കും.80 കോടിയിലേറെ മൊബൈല്‍ ഫോണ്‍ ഉപയോക്‌താക്കളുള്ള ഇന്ത്യ ചൈനീസ് ആപ്പുകളുടെ വലിയ വിപണിയാണ് തീര്‍ച്ചയായും ആപ്പുകള്‍ നിരോധിക്കുന്നത് ചൈനയ്‌ക്കു തിരിച്ചടിയാകും.
നിരോധിക്കപ്പെട്ട ആപ്പുകളായ ബെയ്‌ദു, അലിബാബ എന്നീ ചൈനീസ് ആപ്പുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വലിയ ബിസിനസ് പ്രതീക്ഷിക്കുന്നവയാണ്. പല ആപ്പുകളും ഇല്ലാതാകുന്നത് ഇന്ത്യയിലെ സാധാരണക്കാരെ ബാധിക്കില്ല. എന്നാല്‍, ചൈനീസ് കമ്പനികളുടെ വരുമാനത്തിനു വലിയ തിരിച്ചടിയാകും. ഉദാഹരണത്തിന് ടിക്‌ടോക്കിന്റെ 30 ശതമാനം ഉപയോക്‌താക്കള്‍ ഇന്ത്യയില്‍നിന്നാണ്. വരുമാനത്തിന്റെ 10 ശതമാനവും ഇന്ത്യ നല്‍കുന്നു. ഇന്ത്യയിലെ നിരോധനം അവര്‍ക്ക് കനത്ത ആഘാതമായിരിക്കും.ചൈനീസ് ഉത്‌പന്നങ്ങള്‍ നിരോധിക്കുന്നതിലും ഫലപ്രദം ആപ്പുകള്‍ നിരോധിക്കുന്നതാണെന്നു വിലയിരുത്തപ്പെടുന്നു.
ഉത്‌പന്നങ്ങള്‍ നിരോധിക്കുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയെയും ബാധിക്കും.ഇന്ത്യയുടെ മാര്‍ഗം ചില പാശ്‌ചാത്യ രാജ്യങ്ങള്‍ പിന്തുടരാനുള്ള സാധ്യത തള്ളാനാകില്ല. എന്നാല്‍, ഏറ്റവും അപകടകരം ചൈനീസ് സര്‍ക്കാരിന്റെ നിക്ഷേപമുള്ള ആപ്പുകളാണെന്നാണു സാങ്കേതിക വിദഗ്‌ധര്‍ പറയുന്നത്. യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ ചൈനീസ് ടിവി സ്‌റ്റേഷനുകള്‍ സമാന കാരണം പറഞ്ഞു നിരോധിച്ചിട്ടുണ്ട്.
യു.എസ്. മാധ്യമങ്ങള്‍ക്കു ചൈനീസ് സ്‌ഥാപനങ്ങള്‍ നല്‍കിയ പരസ്യങ്ങളും നിരീക്ഷിണത്തിലാണ്. നേരത്തെ അമേരിക്കന്‍ സോഫ്‌റ്റ്‌വേര്‍ സ്‌ഥാപനങ്ങളായ ഗൂഗിളിനെയും ആപ്പിളിനെയുമൊക്കെ നിരോധനത്തിന്റെ പേരില്‍ ചൈന വിരട്ടിയിട്ടുണ്ട്. ആ മാര്‍ഗത്തിലൂടെയാണ് ഇന്ത്യയുടെ ഈ നിരോധന നീക്കം.
Post Your Comments