ന്യൂഡല്‍ഹി : പാകിസ്ഥാനിലെ ബാലക്കോട്ടിനെ തകര്‍ത്ത സ്പൈസ് ബോംബുകള്‍ വീണ്ടും വാങ്ങാന്‍ ഇന്ത്യ . ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് ഇതുവരെ പരിഹാരമാകാത്തതിനെ തുടര്‍ന്ന് പാക്കിസ്ഥാനെ വിറപ്പിച്ച് ബാലാകോട്ടിനെ തകര്‍ത്ത ‘സ്‌പൈസ് ബോംബുകളുടെ’ ശേഖരം വര്‍ധിപ്പിക്കാന്‍ ഇന്ത്യ. ബാലാകോട്ടില്‍ ജയ്‌ഷെ ഭീകരരുടെ ക്യാംപ് തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ഇസ്രയേല്‍ നിര്‍മിതമായ സ്‌പൈസ്
Read Also :
സ്‌പൈസ് 2000 ബോംബുകള്‍ക്കു വളരെ ദൂരെ നിന്നു തന്നെ ലക്ഷ്യത്തിലെത്തിച്ചേരാനാകും. ശത്രുകേന്ദ്രത്തിലെ ബങ്കറുകളും കെട്ടിടങ്ങളും തകര്‍ക്കാനും സഹായിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ നിന്ന് എത്തിച്ചതിനു പുറമേയാണ് വീണ്ടും വാങ്ങാനൊരുങ്ങുന്നത്. 2019ലെ ബാലാക്കോട്ട് ആക്രമണത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു സ്‌പൈസ് ബോംബുകള്‍.
300 കോടി രൂപ ചെലവിട്ട് ഇസ്രയേലില്‍നിന്നു നൂറിലധികം സ്‌പൈസ് ബോംബുകള്‍ വാങ്ങാന്‍ വ്യോമസേന കരാര്‍ ഒപ്പിട്ടിരുന്നു. ബാലാകോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളില്‍ കനത്ത നാശം വിതയ്ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളില്‍ മുഖ്യമായിരുന്നു സ്‌പൈസ് ബോംബുകള്‍. മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഈ ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിച്ചത്. ലോകത്തിലെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്.
Post Your Comments