Latest NewsNewsInternational

ലഡാക്കില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് ഫ്രഞ്ച് പ്രതിരോധമന്ത്രി

പാരീസ് : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികര്‍ക്ക് ഫ്രാന്‍സിന്റെ ആദരം. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ലോറന്‍സ് പാര്‍ലെയാണ് രാജ്‌നാഥ് സിംഗിന് ഔദ്യോഗികമായ ആദരാഞ്ജലി സന്ദേശം അയച്ചത്. ഇന്ത്യയ്‌ക്കൊപ്പം എന്നും കരുത്തോടെ ഉണ്ടാകുമെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുള്ളതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘ഈ വീരമൃത്യു രാജ്യത്തിനും സൈനികര്‍ക്കും അവരുടെ കുടുംബത്തിനും ഒരു തീരാ നഷ്ടമാണ്. ഫ്രഞ്ച് സൈന്യത്തിനൊപ്പം താനും തന്റെ രാജ്യവും ഇന്ത്യക്കൊപ്പം ഉറച്ചുനിന്നു കൊണ്ട് സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. ഇന്ത്യന്‍ സൈനികര്‍ക്കും അവരുടെ കുടുംബത്തിനും തന്റെ രാജ്യത്തിന്റെ ആദരവ് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഫ്രാന്‍ സിന്റെ പ്രതിരോധമന്ത്രി പാര്‍ലെ അനുശോചന സന്ദേശത്തിലെഴുതി.

ഇന്ത്യന്‍ പ്രതിരോധകരാറില്‍ റഫേല്‍ വിമാനങ്ങള്‍ അടുത്തമാസം കൈമാറാനിരിക്കെ ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്താനുള്ള സന്നദ്ധതയും പാര്‍ലെ കത്തിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button