KeralaLatest NewsNews

ക്ഷേ​ത്രന​ട കൂ​ടു​ത​ല്‍ സ​മ​യം തുറക്കണം; കോവിഡ് പ്രതിസന്ധിയിൽ നിർദ്ദേശം മുന്നോട്ട് വെച്ച് വ്യാപാരികൾ

ഗു​രു​വാ​യൂ​ര്‍: കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് ക്ഷേ​ത്ര​ന​ട​യി​ലെ വ്യാപാരികൾ. ഇവർക്ക് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ദേ​വ​സ്വം സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത കോ​-ഓര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ഭ​ക്ത​ര്‍​ക്ക് പു​റ​ത്ത് നി​ന്ന് ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ അ​നു​വാ​ദം ഉ​ണ്ടെ​ങ്കി​ലും അ​ത് രാ​വി​ലെ 9.30 വ​രെ മാ​ത്ര​മാ​ണ്. ഈ ​ദ​ര്‍​ശ​ന​സ​മ​യം ഉ​ച്ച​ക്ക് 12.30 വ​രേ​യും രാ​ത്രി എ​ട്ടു​വ​രേ​യും ആ​യി ദീ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വുവ​ന്ന​തോ​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം സാ​ധാ​ര​ണ ഗ​തി​യി​ലാ​യി.​ എ​ന്നാ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തി​നാ​ല്‍ ക്ഷേ​ത്ര​ന​ട​യി​ലെ 260 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്.

ദ​ര്‍​ശ​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചാ​ല്‍ ഭ​ക്ത​ര്‍ ക്ഷേ​ത്ര​ന​ട​യി​ലേ​ക്കെ​ത്തു​ക​യും വ്യാ​പാ​രി​ക​ള്‍​ക്കും അ​നു​കൂ​ല സ്ഥി​തി ഉ​ണ്ടാ​കു​മെ​ന്നാ​ണ് വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്ന​ത്.​ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ വി​വാ​ഹ​ങ്ങ​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ക്ഷേ​ത്ര​ന​ട​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ലോ​ഡ്ജു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ALSO READ: കോ​വി​ഡ് അ​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ല ; നിർണായക വിവരങ്ങൾ പങ്കുവെച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റുക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് ഉ​പ​ജീ​വ​ന​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന​ത്. വ്യാ​പാ​രി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ല്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍.​ മു​ര​ളി, ലോ​ഡ്ജ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജി.​കെ. ​പ്ര​കാ​ശ​ന്‍, ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് പി.​വി.​ മു​ഹ​മ്മ​ദ് യാ​സി​ന്‍, കെഎ​ച്ച്‌ആ​ര്‍​എ സെ​ക്ര​ട്ട​റി സി. ​ബി​ജു​ലാ​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​ഡി.​ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button