Latest NewsNewsInternational

സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദമാം : സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. സൗദി ദമ്മാമിലാണ് ആലപ്പുഴ സ്വദേശികളായ രണ്ടു പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവും (53) ചുനക്കര ചാരുംമൂട് സ്വദേശി സൈനുദീന്‍ സുലൈമാന്‍ റാവുത്തര്‍ (48)എന്നിവരാണ് മരിച്ചത് .

രണ്ടാഴ്ച മുമ്പ് കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് രാജീവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരികരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതോടെ ദമാം മെറ്റെണിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ഇയാള്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭാര്യ-ബിന്ദു മക്കള്‍- അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ്

അതേസമയം പാചകം ചെയ്യുന്നതിനിടക്ക് കുക്കര്‍ തുറന്നപ്പോള്‍ ചൂട് വെള്ളം ദേഹത്ത് വീണു പൊള്ളലേറ്റതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് സുലൈമാന്‍ റാവുത്തറേ അല്‍ കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ എല്ലാ ദിവസവും എത്തി മുറിവുകള്‍ ഡ്രസ്സ് ചെയ്യുമായിരുന്നു. ഇതിനിടെ കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ദഹ്റാന്‍ പ്രോകെയര്‍ റിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ-മാജിദ മക്കള്‍: സല്‍മാന്‍, സൗഫാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button