തിരുവനന്തപുരം: സ്പ്രിൻക്ളറുമായി കരാർ നിലനിൽക്കുന്നുണ്ടെന്ന് പിണറായി സർക്കാർ.
സ്പ്രിൻക്ളറുമായി കോവിഡ് വിവര വിശകലനത്തിനുള്ള കരാർ നിലനിൽക്കുന്നുണ്ട് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്പ്രിൻക്ളർ നൽകിയ സേവനം ഉപയോഗിച്ചാണ് സി ഡിറ്റിന്റെ ആമസോൺ ക്‌ളൗഡ് അക്കൗണ്ടിൽ വിവര വിശകലനം നടത്തുന്നത്.
ALSO READ: പശുക്കളെ മോഷ്ടിച്ച് ബംഗ്ലാദേശിലേക്ക് ഇറച്ചി കടത്തുന്ന വൻ സംഘം പിടിയില്‍; പശുക്കളുടെ തലകള്‍ കണ്ടെത്തി
ഡേറ്റയുടെ പൂർണനിയന്ത്രണം ഇപ്പോൾ സി ഡിറ്റിനു ആണെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സ്പ്രിൻക്ളർ ശേഖരിച്ച മുഴുവൻ ഡേറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കിയതായും സർക്കാർ അറിയിച്ചു. സർക്കാരിനായി മുംബൈയിൽ നിന്നുള്ള സൈബർ നിയമ വിദഗ്ധ എന്‍എസ് നാപ്പിനൈ നേരിട്ട് ഹാജരായി. മുംബൈ അതി തീവ്ര കോവിഡ് ബാധിത മേഖല ആയതിനാൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ആണ് ഇവർ ഹാജരായത്.
Post Your Comments