ഗുവാഹട്ടി: അസ്സമില്‍ പശുക്കളെ മോഷ്ടിച്ച് ബംഗ്ലാദേശിലേക്ക് കടത്തുന്ന വൻ സംഘം പിടിയില്‍. സംഘത്തിലെ എട്ട് പേര്‍ ആണ് പിടിയിലായത്. മന്‍കാച്ചാര്‍ സ്വദേശികളായ മെഹര്‍ സെയ്ഫുള്‍ ഹാഖ്യു, റഫീഖുള്‍ ഇസ്ലാം, സഫീദുര്‍ ഇസ്ലാം, മജ് അഫ്ത്തര്‍ അലി, നൂറുദ്ദീന്‍, സിയാറുള്‍ ഷെയ്ഖ്, അഷാദുല്‍ ഇസ്ലാം, റഫീഖ് ഉള്‍ ഇസ്ലാം എന്നിവരെയാണ് അതിര്‍ത്തി സംരക്ഷ സേന പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും പശുക്കളുടെ തലകളും സേന പിടിച്ചെടുത്തു.
പശു ഇറച്ചിയുമായി സംഘം അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതായി അതിര്‍ത്തി സംരക്ഷണ സേന ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സേന അതിര്‍ത്തിയില്‍ വിന്യസിച്ചത്. മന്‍കാച്ചാര്‍ ജില്ലയിലെ ഇന്തോ- ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ സിഷുമാര- ബോറെല്‍ഗ മേഖലയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഉദ്യോഗസ്ഥരെ കണ്ട് ഇവരില്‍ ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ഒന്‍പത് പശുക്കളുടെ തലയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വിശദവിവരങ്ങള്‍ക്കായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ALSO READ: യു ഡി എഫ് പ്രസ്ഥാനത്തെ പടുത്തുയർത്തിയ മാണി സാറിനെയാണ് പുറത്താക്കിയത്; ഇനി എന്ത് ചർച്ച? ജോസ് കെ മാണി
അടുത്തിടെയായി പശുക്കളെ മോഷ്ടിച്ച് ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച നിരവധി പേരെയാണ് അതിര്‍ത്തി സംരക്ഷണ സേന പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 15,000 പശുക്കളെ അതിര്‍ത്തി സംരക്ഷണ സേന പിടികൂടിയിട്ടുണ്ട്.
Post Your Comments