ഡല്‍ഹി : ഗാല്‍വന്‍ താഴ്‌വരയിലെ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തി തര്‍ക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാണെന്ന് രാഹുല്‍ ഗാന്ധിയോട് അമിത്ഷാ മറുപടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ‘സറണ്ടര്‍ മോദി ‘ പരാമര്‍ശത്തോടാണ് അമിത് ഷാ പ്രതികരിച്ചത്.
ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഗാന്ധി കുടുംബത്തിനു പുറത്ത് നിന്നും ഒരു അധ്യക്ഷന്‍ പോലും വരാത്ത കോണ്‍ഗ്രസ് എന്ത് ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അതിർത്തിയിലെ സംഘർഷം, സൈനികര്‍ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കി ഇന്ത്യയും ചൈനയും
ജൂണ്‍ 15 ന് ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണം മാത്രമല്ല, 1962 ലെ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ചൈന കയ്യേറിയ അക്‌സായി ചിന്നിനെ കുറിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയ്ക്ക് വെക്കേണ്ടി വരുമെന്ന് അമിത് ഷാ വ്യക്തമാക്കി.കോവിഡ് പശ്ചാത്തലത്തിലും അതിര്‍ത്തി തര്‍ക്കത്തിലും രാഹുല്‍ ഗാന്ധി രാഷ്‌ടീയം കളിക്കുന്നതെന്ന് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments