ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ റിയാലിറ്റി ഷോയാണ് മഴവില്‍ മനോരമയിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍. പരിപാടിയിലെ പല മത്സരാർത്ഥികൾക്കും പലവിധ കഥകൾ പറയാൻ ഉണ്ടാവും. വലിയ ആവശ്യങ്ങള്‍ ചുമലിലേറ്റിയാണ് പലരും വരുന്നത്. പലപ്പോഴും നിരാശയോടെ മടങ്ങേണ്ടി വരാറുമുണ്ട്. എന്നാല്‍ ചിലരെയെല്ലാം സഹായിക്കാന്‍ സുരേഷ് ഗോപി തന്നെ മുന്നിട്ട് എത്താറുണ്ട്. ഇത്തരത്തില്‍ ഒരു വലിയ ആവശ്യവുമായി കോടീശ്വരനിലെത്തിയ തൃക്കരിപ്പൂര്‍ സ്വദേശിയായ നിമ്മിക്ക് നിരാശയോടെയാണ് മടങ്ങേണ്ടി വന്നത്.
മകള്‍ അമേയയുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് നിമ്മി വന്നത്. ജന്മനാ ക്ലബ് ഫൂട്ട് എന്ന രോഗാവസ്ഥയിലാണ് അമേയ ഉള്ളത്. മൂന്ന് സര്‍ജറികള്‍ കഴിഞ്ഞിരുന്നു. ഒരു സര്‍ജറി കൂടി കഴിഞ്ഞാലേ അമേയയുടെ അസുഖം മാറൂവെന്ന് പരിപാടിയില്‍ നിമ്മി പറഞ്ഞിരുന്നു. അമേയയുടെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ പത്ത് ലക്ഷം രൂപയുടെ കടമുള്ള കുടുംബത്തിന് ഉടന്‍ ഒരു സര്‍ജറിയുടെ ഭാരം കൂടി താങ്ങാന്‍ ആകില്ലെന്നു നിമ്മി വേദിയില്‍ വച്ച് പറയുകയുണ്ടായി എന്നാല്‍ നിരാശയായിരുന്നു ഫലം.
80,000 രൂപ വരെ നേടുന്ന ഘട്ടത്തിലെത്തിയ നിമ്മിക്ക് അടുത്ത ഉത്തരം തെറ്റിയപ്പോള്‍ സമ്മാനം 10000 രൂപയായി ചുരുങ്ങുകയായിരുന്നു. പക്ഷേ സുരേഷ്ഗോപി വാക്കു നല്‍കി, ‘മോളുടെ ഓപ്പറേഷന്‍ മുടങ്ങില്ല ഞാനേറ്റു’എന്ന്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏര്‍പ്പാടാക്കി. അമേയയുടെ സര്‍ജറിയും സുരേഷ് ഗോപിയുടെ പിറന്നാളും ഒരു ദിവസം വന്നു. മകളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സുരേഷ് ഗോപി നല്‍കി.
അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ. ഇപ്പോള്‍ എല്ലാം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍, അമേയയ്ക്ക് സര്‍പ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കള്‍.ആശുപത്രി ചെയര്‍മാന്‍ ഡോ. കെ.ജി.അലക്സാണ്ടര്‍ വിളിച്ചപ്പോഴാണ് അവള്‍ക്ക് പൂക്കള്‍ നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഡോ. ടി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ.
Post Your Comments