COVID 19KeralaLatest NewsNews

അയൽ സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിലെത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് മർദനം

കൊല്ലം : അയൽ സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിലെത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദനം. കൊല്ലം ഏരൂരിലാണ് സംഭവം. നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള സുഹ്യത്തുക്കളായ രണ്ടുപേർ ഇന്നലെയാണ് കര്‍ണാടകയിലെ ഉഡുപ്പിയിൽ നിന്നെത്തിയത്. കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്‍റെ വീട്ടില്‍ നീരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യമുണ്ടായിരുന്നില്ല. തുടർന്ന് ഏരൂർ മണലി പച്ചയിലെ വീട്ടിൽ ഇരുവർക്കും ക്വാറൻ്റീൻ അനുവദിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. തുടർന്ന് യുവാക്കളുമായി ആംബുലൻസ് എത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ച് മര്‍ദിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് എത്തി ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. യുവാക്കളെ ഏരൂരിലെ വീട്ടിൽ തന്നെ നിരീക്ഷണത്തിലാക്കി. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ഉണ്ണിക്കുട്ടന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സൗകര്യമുള്ള വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ എത്തുന്നവരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button