തിരുവനന്തപുരം ജില്ലയിൽ ഇന്നലെ (ജൂൺ 27 ) 4 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്ത് നിന്നും വന്നതും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ:
1. പരശുവയ്ക്കൽ സ്വദേശി 28 വയസ്സുള്ള യുവാവ്. ജമ്മു കാശ്മീരിൽ ആർമി ഉദ്യോഗസ്ഥനാണ്. ജൂൺ 19 ന് ജമ്മുവിൽ നിന്നും ഡൽഹിയിലേക്കു ഇൻഡിഗോയുടെ 6 E 653 നം വിമാനത്തിൽ എത്തുകയും അവിടെ നിന്നും ജൂൺ 20 ന് വിസ്താരയുടെ UK 897 നം വിമാനത്തിൽ തിരുവനന്തപുരത്തു എത്തുകയും ചെയ്തിരുന്നു. തുടർന്നു പ്രത്യക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
2. ഇടവ സ്വദേശി 50 വയസ്സുള്ള പുരുഷൻ. കുവൈറ്റിൽ നിന്നും ജൂൺ 18 ന് കുവൈറ്റ് എയർ വെയ്‌സിന്റെ KU 1351 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തു എത്തിക്കുകയും തുടർന്നു ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നതുമാണ്. രോഗ ലക്ഷങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
3. മണക്കാട് സ്വദേശി 23 വയസ്സുള്ള യുവാവ്. കസാകിസ്താനിൽ മെഡിക്കൽ വിദ്യാർത്ഥിയാണ്. ജൂൺ 22 ന് കസാകിസ്താനിൽ നിന്നും ഡൽഹിയിലേക്കു BSV 5045 നം വിമാനത്തിൽ എത്തുകയും അവിടെ നിന്നും ജൂൺ 23 ന് എയർ ഇന്ത്യയുടെ AI 512 നം വിമാനത്തിൽ തിരുവനന്തപുരത്തു എത്തുകയും ചെയ്തിരുന്നു. തുടർന്നു ഇദ്ദേഹത്തിന്റെ സഹോദരന്റെ സ്ഥലത്തിൽ ഹോം ക്വാറന്റൈറ്റിനിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
4. ഇരിഞ്ചയം താന്നിമൂട് സ്വദേശി 28 വയസ്സുള്ള യുവാവ്. ജൂൺ 17 ന് ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും സർക്കാർ ക്വാറന്റൈനെ സെന്ററിലേക്ക് മാറ്റിയിരുന്നു രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.
Post Your Comments