COVID 19Latest NewsNewsInternational

കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി ; മുന്നറിയിപ്പുമായി സിഡിസി

വാഷിങ്ടന്‍ : ലോകമെമ്പാടും ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത ലക്ഷണങ്ങള്‍. ഇതോടെ കോവിഡ് ലക്ഷണങ്ങളുടെ എണ്ണം 12 ആയി. സാര്‍സ് കോവ്2 വൈറസ് ബാധിച്ച് 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കി.

പനി / വിറയലുണ്ടാക്കുന്ന തണുപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം, ചുമ, ക്ഷീണം, പേശി / ശരീരവേദന, തലവേദന, മണം / രുചി നഷ്ടപ്പെടല്‍ തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനു പുറമെയാണ് പുതിയതായി മൂന്ന് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുന്നത്.

‘സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതിലുള്‍പ്പെടുന്നില്ല. കോവിഡ് ബാധിച്ച ആളുകള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കോവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ പട്ടിക പുതുക്കുന്നതു തുടരുമെന്ന് സിഡിസി അവരുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button