ഗുരുഗ്രാം: രാജ്യത്തെ ഭൂരിഭാഗവും കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നെത്തിയ വെട്ടുകിളികള്‍ . വെട്ടുകിളികളെ തുരത്താന്‍ ഇനി ഡ്രോണുകള്‍. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനം എടുത്തത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വെട്ടുകിളി നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ നടക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.
Read Also : കേരളത്തില്‍ പെറ്റുപെരുകിയ നിലയില്‍ കണ്ട വെട്ടുകിളി അപകടകാരിയോ? കൂടുതൽ വിവരങ്ങൾ പുറത്ത്
60 കണ്‍ട്രോള്‍ ടീമുകളും 12 ഡ്രോണുകളും ഉപയോഗിച്ചാണ് നിയന്ത്രണ പ്രവര്‍ത്തനം. രാജസ്ഥാനിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് വെട്ടുകിളിയെ നിയന്ത്രിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കൃഷി മന്ത്രാലയം വ്യക്തമാക്കി. ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമില്‍ നിന്നാണ് വീണ്ടും വെട്ടുകിളി ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
കൃഷിയിടങ്ങള്‍ക്ക് പിന്നാലെ നഗരത്തിലെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ ഉള്‍പ്പെടെ വെട്ടുകിളി പറന്ന് എത്തിയതോടെ താമസക്കാര്‍ പരിഭ്രാന്തിയിലായി. നിലവില്‍ തെക്കു പടിഞ്ഞാറന്‍ ഡല്‍ഹി അതിര്‍ത്തി വഴി ഉത്തര്‍പ്രദേശിലേക്കാണ് ഇവയുടെ സഞ്ചാരം. ഹരിയാനില്‍ നിലവില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.
Post Your Comments