Latest NewsNewsSaudi ArabiaGulf

മകളുടെ വിവാഹത്തിനായി നാട്ടിൽ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു

റിയാദ് : മകളുടെ വിവാഹത്തിനായി അടുത്ത മാസം നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിന് സമീപം അൽഖർജിലെ താമസസ്ഥലത്ത്​ കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹബ യൂനിറ്റംഗവും കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയുമായ സുനീഷ് മുണ്ടച്ചാലിൽ (59) ആണ്​ വെള്ളിയാഴ്ച ഉച്ചക്ക്​ മരിച്ചത്​.

29 വർഷമായി അൽ അഖ്​​വേൻ ചിക്കൻ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കണ്ണൂർ പറശ്ശിനിക്കടവ് പുതിയപുരയിൽ ചന്ദ്രശേഖരൻ, -നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജൂലാ സുനീഷ്​. ഏകമകൾ മാളവിക.

കഴിഞ്ഞ വർഷം ആഗസ്​റ്റിലാണ് നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം കേളി അൽഖർജ് ഘടകം ജീവകാരുണ്യ വിഭാഗം ജോയിൻറ്​ കൺവീനർ ഷാജഹാൻ കൊല്ലത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button