Latest NewsKeralaNews

ഇന്ധനവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിയ്ക്കണം : ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഇന്ധനവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിയ്ക്കണം ,ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന നികുതിയുടെ 40 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് പ്രളയ സെസ് എങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ചൈനയുടെ അടുത്ത ലക്ഷ്യം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ : മുന്നറിയിപ്പ്

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി പ്രശ്‌നത്തില്‍ ജൂലൈ ഒന്‍പതിന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡിലും എന്‍ഡിഎ മത്സരിക്കും. യുഡിഎഫിലും എല്‍ഡിഎഫിലും പ്രവര്‍ത്തിച്ച് മടുത്തവരെ എന്‍ഡിഎയിലേക്ക് ആകര്‍ഷിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button