Latest NewsKeralaNewsGulfQatar

കൾച്ചറൽ ഫോറം സൗജന്യ ചാർട്ടേഡ് വിമാനം ഇന്ന് (ഞായർ ) പറക്കും : ഖത്തറിൽ പ്രവാസി സംഘടനക്ക് കീഴിലുള്ള ആദ്യ സൗജന്യ വിമാനം

ദോഹ: ഖത്തറിൽ നിന്നും പ്രവാസി സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യ സൗജന്യ ചാർട്ടേഡ് വിമാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് (ഞായർ) പറന്നുയരും . കോവിഡ് കാലത്ത് പ്രവാസി സമൂഹത്തിൽ വൈവിധ്യങ്ങളായ ജനസേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൾച്ചറൽ ഫോറത്തിന് കീഴിലുള്ള സൗജന്യ ചാർട്ടേഡ് വിമാനമാണ് ഇന്ന് (ഞായർ) രാവിലെ 10.15ന് ദോഹയിൽ നിന്നും കരിപ്പൂരിലേക്ക് യാത്ര തിരിക്കുന്നത് . സന്ദർശക വിസയിലെത്തി തിരിച്ച് പോകാൻ പ്രയാസപ്പെടുന്നവരും , തൊഴിൽ നഷ്ടപ്പെട്ടും മറ്റും സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുമായ 171 പേരുടെ യാത്ര സ്വപ്നങ്ങളാണ് ഇതോടെ സഫലമാകുന്നത് .

ഖത്തറിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി. ഖത്തർ). അസീം ടെക്നോളജീസ് എന്നിവയുടെ സഹകരണത്തോടെയാണ് കൾച്ചറൽ ഫോറം സൗജന്യ ചാർട്ടേഡ് വിമാനം ഒരുക്കിയത് . മുഴുവൻ യാത്രക്കാരും രാവിലെ 6 മണിക്ക് വിമാനത്താവളത്തിലെത്തണമെന്നും ടിക്കറ്റ് വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ അവിടെ നടക്കുമെന്നും കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മുനീഷ് എ.സി അറിയിച്ചു.
കോവിഡ് കാലത്ത് യാത്രാ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നൂറ് സൗജന്യ ടിക്കറ്റുകൾ കൾച്ചറൽ ഫോറം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വന്ദേ ഭാരത് വിമാനത്തിൽ നിരവധി പേർ കൾച്ചറൽ ഫോറം ടിക്കറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്തിട്ടുണ്ട് . വെൽഫെയർ പാർട്ടി കേരള ഘടകം പ്രഖ്യാപിച്ച തിരിച്ചുവരുന്നവർക്കുള്ള സൗജന്യ ടിക്കറ്റിൻ്റെ ഭാഗമായാണ് കൾച്ചറൽ ഫോറം ഖത്തറിൽ നൂറ് സൗജന്യ ടിക്കറ്റുകൾ പ്രഖ്യാപിച്ചിരുന്നത് . ഖത്തറിൽ നിന്നുള്ള പ്രവാസി സംഘടനകളുടെ ആദ്യ സൗജന്യ ചാർട്ടേഡ് വിമാനം എന്ന പ്രഖ്യാപനം നടപ്പിലാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കൾച്ചറൽ ഫോറം പ്രസിഡൻ്റ് ഡോ: താജ് ആലുവ പറഞ്ഞു. കൂടുതൽ സംഘടനകൾ സൗജന്യ ചാർട്ടേഡ് വിമാനങ്ങളുമായി മുന്നോട്ട് വരാൻ കൾച്ചറൽ ഫോറം പ്രഖ്യാപനം പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ വിമാനത്തിനുള്ള അനുമതി ലഭ്യമാക്കുന്നതിൽ പൂർണ്ണ സഹകരണം നൽകിയ ഇന്ത്യൻ എംബസി അധികൃതർക്കും ഇതുമായി സഹകരിച്ച സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. കൾച്ചറൽ ഫോറത്തിന് കീഴിലുള്ള ആദ്യചാർട്ടേഡ് വിമാനം കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് പോയിരുന്നു. മൂന്നാമത് ചാർട്ടേഡ് വിമാനം ഈ മാസം 30 ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button