ന്യൂയോര്‍ക്ക് • അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) , കൊറോണ വൈറസ് രോഗത്തിന് (കോവിഡ് 19) മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി പട്ടികയില്‍ ചേര്‍ത്തു.
സി.ഡി.സി പറയുന്നതനുസരിച്ച് മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഓക്കാനം, വയറിളക്കം എന്നിവ പുതിയ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
പനി അല്ലെങ്കിൽ ജലദോഷം, ചുമ, ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസനത്തിലെ ബുദ്ധിമുട്ട്, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന എന്നിവ സി.ഡി.സി ഇതിനകം പട്ടികപ്പെടുത്തിയ ലക്ഷണങ്ങളാണ്.
“ഈ പട്ടികയിൽ സാധ്യമായ എല്ലാ ലക്ഷണങ്ങളും ഉൾപ്പെടുന്നില്ല. കോവിഡ് 19 നെക്കുറിച്ച് കൂടുതലറിഞ്ഞു വരുന്നതേ ഉള്ളൂ എന്നതിനാല്‍ ഈ പട്ടിക അപ്‌ഡേറ്റ് ചെയ്യുന്നത് തുടരും,” – സി.ഡി.സി വ്യക്തമാക്കി.
കോവിഡ് വൈറസ് ശരീരത്തിനുള്ളില്‍ കടന്നാല്‍ 2 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണം കണ്ടേക്കാമെന്ന് ഫെഡറല്‍ ആരോഗ്യ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് ബാധിച്ച ആളുകൾ പലതരം ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് സി.ഡി.സി അറിയിച്ചു.
“രോഗത്തിന്റെ തീവ്രത ഓരോരുത്തരില്‍ വ്യത്യാസപ്പെടാം,” സിഡിസി കൂട്ടിച്ചേര്‍ത്തു.
Post Your Comments