പട്‌ന: ബിഹാറില്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ഒരു മന്ത്രിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. പിന്നോക്കവിഭാഗം വകുപ്പ് മന്ത്രിയായ വിനോദ് കുമാര്‍ സിംഗിനും ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കയ്ത്താറിലെ കോവിഡ് ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്നും മന്ത്രിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ സാമ്പിളുകള്‍ ശേഖരിച്ചതായും കയ്ത്താര്‍ ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു.
കോവിഡ് ബാധിച്ചിരുന്നു.</p>
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് വിനോദ് കുമാര്‍ സിംഗ്. അധികൃതര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് പട്‌നയില്‍ നിന്ന് വന്ന മന്ത്രി തന്റെ നിയോജകമണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരക്കിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ കത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്തു. നിരവധി പേര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കാം. മന്ത്രിയുടെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ എടുക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ കോണ്‍ടാക്റ്റിലേക്ക് വരുന്ന എല്ലാ ആളുകള്‍ക്കും സമാനമായ പരിശോധനകള്‍ നടത്തേണ്ടിവരുമെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.
പരിശോധനയുടെ ഫലം അറിഞ്ഞയുടനെ ഞാനും ഭാര്യയും കതിഹാര്‍ മെഡിക്കല്‍ കോളേജില്‍ പോയി. അവിടെ നിന്ന് ഞങ്ങളെ ഒരു ഹോട്ടലിലേക്ക് മാറ്റിയെന്നാണ് മന്ത്രി പറയുന്നത്. സീമാഞ്ചല്‍ മേഖലയിലാണ് മന്ത്രിയുടെ നിയമസഭാ മണ്ഡലമുള്ളത്. നേരത്തെ ബിഹാറില്‍ ജൂണ്‍ 22 ന് സിറ്റിംഗ് ബിജെപി എംഎല്‍എക്കും മുതിര്‍ന്ന ആര്‍ജെഡി നേതാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments