മലപ്പുറം: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന ജില്ലയായി മലപ്പുറം. ഇന്ന് 47 മലപ്പുറം സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി മലപ്പുറത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഇതോടെ 244 പേരാണ് നിലവില്‍ കോവിഡ് ബാധിതരായിരിക്കുന്നത്. ലക്ഷക്കണക്കിന് പ്രവാസികളുള്ള ജില്ലയായിരുന്നതിനാല്‍ മലപ്പുറത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ കണക്കു കൂട്ടിയിരുന്നുവെങ്കിലും ഇപ്പോള്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തേക്കാണ് കണക്കുകള്‍ നീങ്ങുന്നത്.
ഇന്ന് പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ ജില്ലയില്‍ അതീവ ജാഗ്രത അനിവാര്യമായിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്ന പ്രവണത മലപ്പുറത്തുണ്ടെന്ന് പൊലീസ് പറയുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ ദിവസവും നൂറും ഇരുന്നൂറും കേസുകള്‍ മലപ്പുറത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 22 പേരുടെ ഫലം നെഗറ്റീവായത് ജില്ലയ്ക്ക് അല്‍പം ആശ്വാസം നല്‍കുന്നു.
പരപ്പനങ്ങാടിയിലെ ഒരു വാര്‍ഡ് മാത്രമാണ് നേരത്തെ കണ്ടൈന്‍മെന്റ് സോണായി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ജില്ലയിലെ തെന്നല ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകള്‍ കൂടി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ( വാര്‍ഡുകള്‍ – 1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17).
Post Your Comments