തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭ ചെയ്യുന്ന കാര്യങ്ങള്‍ അറിയാത്തത് കൊണ്ടോ മനസിലാക്കാത്തത് കൊണ്ടോ ആണ് കേന്ദ്രമന്ത്രി വി. മുരളീധരന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള സെക്രട്ടറി സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചത്. കോംപ്ലിമെന്റ് എന്നതിന്റെ അര്‍ത്ഥമെന്താണ്? മുരളീധരന്റെ അത്രയും ഇംഗ്ലീഷ് പരിജ്ഞാനം തനിക്ക് ഇല്ലാത്തതുകൊണ്ട് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കാനം പറയുകയുണ്ടായി.
Read also: അധികബിൽ തിരുത്തി പുതിയ ഉത്തരവിറക്കി കെഎസ്ഇബി
പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന കേരളം ഒഴിവാക്കിയത് നല്ലതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്നും, സംസ്ഥാന സര്‍ക്കാരിനുള്ള അഭിനന്ദനമായി അതിനെ വ്യാഖ്യാനിച്ചത് പരിഹാസ്യമാണെന്നുമായിരുന്നു വി. മുരളീധരൻ വ്യക്തമാക്കിയത്. കേരളത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് നേരത്തെതന്നെ കേന്ദ്രം അറിയിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയ കത്ത് കേരളാ സര്‍ക്കാര്‍ പുറത്തുവിട്ടില്ല. പ്രവാസികള്‍ മാസ്കും ഫെയ്സ് ഷീല്‍ഡും ധരിക്കണമെന്നായിരുന്ന ആ കത്തിന് കേരളത്തിന്റെ മറുപടി. അതിനിപ്പോള്‍ കേന്ദ്രം മറുപടി അയച്ചതാണ് അഭിനന്ദന കത്താണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആറുകാര്‍ പുറത്തുവിട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Post Your Comments