രാജപുരം: ചക്ക തലയില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയിരുന്നു. കാസര്‍കോട് സ്വദേശിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. അതെ സമയം കോവിഡ് നെഗറ്റീവ് ആയതിന് പിന്നാലെ മരണം സംഭവിക്കുക ആയിരുന്നു.കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ മുക്കുഴി കരിയത്തെ റോബിന്‍ തോമസ് (42) ആണ് മരിച്ചത്.
ഏഴാംമൈലില്‍ ഓട്ടോ ഡ്രൈവറായിരുന്ന റോബിനെ മെയ് 19നാണ് ചക്ക തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ചികിത്സയിലിരിക്കെ നടത്തിയ സ്രവ പരിശോധനയില്‍ 23ന് കോവിഡ് പോസിറ്റീവ് ആയി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചശേഷം ശസ്‌ത്രക്രിയയ്‌ക്കു മുന്നോടിയായുള്ള പരിശോധനയില്‍ റോബിനു കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
ശശികല ഓഗസ്റ്റില്‍ ജയില്‍ മോചിതയായേക്കുമെന്നു സൂചന, തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയും
രണ്ടാമത് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി. കോവിഡ് മുക്‌തനായശേഷവും ശസ്‌ത്രക്രിയ നടന്നില്ല. ഇന്നലെ വൈകിട്ട് മരിച്ചു. രണ്ട് ആഴ്ചയില്‍ അധികമായി വെന്റിലേറ്ററിലായിരുന്നു. ഭാര്യ: അല്‍ഫോന്‍സ. മക്കള്‍: റിയ (4ാം ക്ലാസ് വിദ്യാര്‍ത്ഥി), റോണ്‍.(യുകെജി വിദ്യാര്‍ത്ഥി). മാതാവ്: റോസമ്മ.
Post Your Comments