ന്യൂഡല്‍ഹി • മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഇതുവരെ കോവിഡ് -19 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.
പരിശോധനാ സൗകര്യങ്ങളുടെയും സമർപ്പിത കോവിഡ് ആശുപത്രികളുടെയും അഭാവം തുടക്കത്തിൽ വടക്കുകിഴക്കൻ മേഖലയിലെ കോവിഡ് 19 നെതിരായ പോരാട്ടത്തെ തടസ്സപ്പെടുത്തിയെങ്കിലും, അതിനുശേഷം അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
കോവിഡ് -19 നെതിരായ പോരാട്ടത്തിൽ വടക്കുകിഴക്കൻ മേഖലയിലെ മെഡിക്കൽ അടിസ്ഥാന സൗകര്യ വികസനത്തെ കേന്ദ്രം ശക്തമായി പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പരിശോധനാ സൗകര്യങ്ങളുടെ അഭാവമാണ് കോവിഡ് 19 മഹാമാരിയെ നേരിടാനുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ തുടക്കത്തില്‍ തടസപ്പെടുത്തിയതെന്നും മന്ത്രാലയം അറിയിച്ചു.
“എന്നാൽ കേന്ദ്രം ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇപ്പോള്‍ മേഖലയിൽ പൊതുമേഖലയിൽ 39 ടെസ്റ്റിംഗ് ലാബുകളും സ്വകാര്യമേഖലയിൽ മൂന്ന് ടെസ്റ്റിംഗ് ലാബുകളും ചേര്‍ന്ന് 42 ലബോറട്ടറികള്‍ നിലവിലുണ്ട്,” മന്ത്രാലയം കൂട്ടിച്ചേർത്തു.
സമർപ്പിത കോവിഡ് -19 ആശുപത്രികൾ, കോവിഡ് ആരോഗ്യ കേന്ദ്രങ്ങൾ, കോവിഡ് കെയർ സെന്ററുകൾ (ഡിസിസിസി) എന്നിവയുടെ അഭാവം വടക്കുകിഴക്കൻ മേഖലയിലുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ സഹായത്തോടെ എട്ട് സംസ്ഥാനങ്ങളിലുടനീളമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
60 ആശുപത്രികൾ, 360, ആരോഗ്യ കേന്ദ്രങ്ങൾ, പരിചരണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 1,518 കോവിഡ് -19 സമർപ്പിത ആരോഗ്യ സൗകര്യങ്ങൾ നോർത്ത് ഈസ്റ്റിലുണ്ട്.
ഐസിയു കിടക്കകൾ, ഐസൊലേഷൻ ബെഡ്ഡുകൾ, ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം മേഖലയെ സഹായിച്ചിട്ടുണ്ട്.
ആസാമിൽ 67,833 ഐസോലെഷന്‍ കിടക്കകളും, 1,841 ഓക്സിജൻ പിന്തുണയുള്ള കിടക്കകളും, 598 ഐസിയു കിടക്കകളും 350 വെന്റിലേറ്ററുകളും ഉണ്ട്.
അരുണാചൽ പ്രദേശിൽ 1,998 ഐസോലെഷന്‍ കിടക്കകളുണ്ട്. ഇവയില്‍ 178 എണ്ണം ഓക്സിജൻ പിന്തുണയുള്ളതും 60 ഐസിയു കിടക്കകളും 16 വെന്റിലേറ്ററുകളുമുണ്ട്.
മേഘാലയയിൽ 1,231 ഐസൊലേശന്‍ കിടക്കകളും, 345 ഓക്സിജൻ പിന്തുണയുള്ള കിടക്കകളും 83 ഐസിയു കിടക്കകളും 95 വെന്റിലേറ്ററുകളുമുണ്ട്.
നാഗാലാൻഡിൽ 681 ഐസൊലേഷന്‍ കിടക്കകള്‍, 142 ഓക്സിജൻ പിന്തുണയുള്ള ബെഡുകള്‍, 54 ഐസിയു ബെഡുകള്‍, 28 വെന്റിലേറ്ററുകൾ എന്നിവയുണ്ട്.
സിക്കിമില്‍ 251 ഐസൊലേഷന്‍ കിടക്കകള്‍, 224 ഓക്സിജൻ പിന്തുണയുള്ള കിടക്കകള്‍, 20 ഐസിയു കിടക്കകള്‍ , 59 വെന്റിലേറ്ററുകൾ എന്നിവയുണ്ട്.
ത്രിപുരയിൽ 1,277 ഐസൊലേഷന്‍ കിടക്കകള്‍, 10 ഓക്സിജൻ പിന്തുണയുള്ള കിടക്കകള്‍, 13 ഐസിയു ബെഡ്, ഏഴ് വെന്റിലേറ്ററുകൾ എന്നിവയുണ്ട്.
മണിപ്പൂരിൽ 829 ഐസൊലേഷന്‍ കിടക്കകളും 317 ഓക്സിജൻ പിന്തുണയുള്ള കിടക്കകളും 48 ഐസിയു ബെഡുകളും 45 വെന്റിലേറ്ററുകളും മിസോറാമിൽ 709 ഐസൊലേഷന്‍ കിടക്കകളും 213 ഓക്സിജൻ പിന്തുണയുള്ള കിടക്കകളും 37 ഐസിയു ബെഡുകളും 27 വെന്റിലേറ്ററുകളുമുണ്ട്.
കേന്ദ്രം ഇതുവരെ 1.21 ലക്ഷം എൻ 95 മാസ്കുകളും 0.66 ലക്ഷം പിപിഇ കിറ്റുകളും 1.5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളും അരുണാചൽ പ്രദേശിലേക്ക് വിതരണം ചെയ്തു.
3.37 ലക്ഷം എൻ 95 മാസ്കുകൾ, 2.01 ലക്ഷം കിറ്റുകൾ, 6.7 ലക്ഷം എച്ച്സിക്യു ഗുളികകൾ എന്നിവ അസമിലേക്ക് കേന്ദ്രം വിതരണം ചെയ്തു.
0.95 ലക്ഷം എൻ 95 മാസ്കുകൾ, 0.79 ലക്ഷം പിപിഇ കിറ്റുകൾ, 2.7 ലക്ഷം എച്ച്സിക്യു ടാബ്‌ലെറ്റുകൾ എന്നിവ മണിപ്പൂരിലേക്ക് കേന്ദ്രം വിതരണം ചെയ്തു.
മേഘാലയയിൽ 0.75 ലക്ഷം എൻ 95 മാസ്കുകളും 0.52 ലക്ഷം പിപിഇ കിറ്റുകളും 1.75 ലക്ഷം എച്ച്സിക്യു ടാബ്‌ലെറ്റുകളും കേന്ദ്രം വിതരണം ചെയ്തു.
മിസോറാമിൽ 0.76 ലക്ഷം എൻ 95 മാസ്കുകളും 0.31 ലക്ഷം പിപിഇ കിറ്റുകളും 2.2 ലക്ഷം എച്ച്സിക്യു ടാബ്‌ലെറ്റുകളും കേന്ദ്രം വിതരണം ചെയ്തു.
നാഗാലാൻഡിൽ 0.7 ലക്ഷം എൻ 95 മാസ്കുകളും 0.25 ലക്ഷം പിപിഇ കിറ്റുകളും 1.75 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളും കേന്ദ്രം വിതരണം ചെയ്തു.
കേന്ദ്രം ഇതുവരെ സിക്കിമിൽ 0.80 ലക്ഷം എൻ 95 മാസ്കുകളും 0.52 ലക്ഷം പിപിഇ കിറ്റുകളും 0.25 ലക്ഷം എച്ച്സിക്യു ടാബ്‌ലെറ്റുകളും വിതരണം ചെയ്തു.
ത്രിപുരയിൽ ഇതുവരെ 1.38 ലക്ഷം എൻ 95 മാസ്കുകളും 1.13 ലക്ഷം പിപിഇ കിറ്റുകളും 2.5 ലക്ഷം എച്ച്സിക്യു ടാബ്‌ലെറ്റുകളും കേന്ദ്രം വിതരണം ചെയ്തു.
Post Your Comments