പാറ്റ്‌ന: വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ബിഹാര്‍ സംസ്ഥാനത്തിന്റെ ആദരം. ലഡാക്കില്‍ ചൈനയുടെ ആക്രമണത്തെ പ്രതിരോധിച്ച് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനാണ് ബിഹാര്‍ സംസ്ഥാനം സഹായം നല്‍കിയിരിക്കുന്നത്. അമന്‍കുമാര്‍, കുന്ദന്‍ കുമാര്‍ യാദവ്, സുനില്‍ കുമാര്‍, ചന്ദന്‍ കുമാര്‍, ജയ് കിഷോര്‍ സിംഗ് എന്നിവരാണ് കിഴക്കന്‍ ബിഹാര്‍ നിവാസികളായ വീരമൃത്യു വരിച്ച സൈനികര്‍.
ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ ചൈനയ്ക്ക് ശക്തമായ മറുപടി കൊടുക്കാന്‍ സാധിച്ച ബിഹാര്‍ റെജിമെന്റിനെ മന്ത്രിസഭ അഭിനന്ദിച്ചു. ജവാന്മാരുടെ അര്‍ഹരായ അടുത്ത ബന്ധുവിന് ജോലി നല്‍കാനുള്ള തീരുമാനം ഇന്നലെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ബിഹാര്‍ റെജിമെന്റിലെ സൈനികരാണ് അതിശൈത്യത്തെ മറികടന്ന് ചൈനയെ തുരത്തിയത്. ഗാല്‍വാന്‍ താഴ്‌വരയിലെ പോരാട്ടം ചരിത്രത്തിന്റെ ഏടുകളില്‍ ബിഹാറിന് വലിയ സ്ഥാനം നല്‍കിയെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്.
പാട്ടുപഠിക്കാന്‍ വീട്ടില്‍ വന്ന ഒന്‍പതുകാരിയെ പീഡിപ്പിച്ച സംഗീതാധ്യാപകൻ അറസ്റ്റിൽ
ആകെ 20 സൈനികരാണ് സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ചത്. ജൂണ്‍ 15നും16 നും നടന്ന ഏറ്റുമുട്ടലില്‍ 43 ചൈനീസ് പട്ടാളക്കാരെ വധിക്കാന്‍ സാധിച്ച പോരാട്ടം നടത്തിയത് ബിഹാര്‍ റെജിമെന്റിന്റെ സൈനികരാണ്. 60 പേരടങ്ങുന്ന ബീഹാര്‍ റെജിമെന്റിലെ ഘാതക് വിഭാഗം 18 ചൈനീസ് സൈനികരെ നേരിട്ടു വകവരുത്തി.
Post Your Comments