പാലക്കാട്: ജന്മദിനത്തിൽ വനവാസി ഊരുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സുരേഷ് ഗോപി എംപി. ജന്മദിനത്തോട് അനുബന്ധിച്ച് പാലക്കാട് അട്ടപ്പാടിയിലെ വനവാസി ഊരുകളിലെ വിദ്യാർഥികൾക്കാണ് സുരേഷ് ഗോപി ഓൺലൈൻ പഠന സൗകര്യം ഒരുക്കി നൽകിയത്. ഊരുകളിലെ വിദ്യാർഥികൾക്ക് 15 ടിവി നൽകി.
പാലക്കാട് അട്ടപ്പാടിയിൽ ടിവിയോ സ്മാർട്ട്ഫോണോ ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർഥികൾക്കായി 50 ഇഞ്ചിന്റെ 15 സ്മാർട്ട് ടിവികളാണ് നൽകിയത്. ദുരിതമനുഭവിക്കുന്ന ജനങ്ങളെ എല്ലായ്പ്പോഴും അകമഴിഞ്ഞ് സഹായിക്കുന്ന സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി, തന്റെ ജന്മദിനത്തിലും സൽപ്രവർത്തികൾ തുടരുകയാണ്, ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷനും, സുരേഷ് ഗോപി ഫാൻസ് അസോസിയേഷനും ചേർന്നാണ് എംപി നൽകിയ ടിവി വനവാസി ഊരുകളിൽ എത്തിച്ചത്.
അംഗൻവാടികൾ, ലൈബ്രറികൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലേക്കായാണ് ടിവി കൊടുത്തിരിക്കുന്നത്, അതുകൊണ്ടുതന്നെ വൈദ്യുതി പോലും ഇല്ലാതെ വനാന്തരങ്ങളിൽ ജീവിക്കുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ സുരേഷ് ഗോപി എംപി നൽകിയ ടിവി ഉപകാരപ്രദമാവും.
ALSO READ: മലയാളത്തിന്റെ ആക്‌ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 61–ാം ജന്മദിനം
താരത്തിന്റെ 61 ആം ജന്മദിനം 250–ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തു വിട്ടു കൊണ്ടാണ് അണിയറ പ്രവർത്തകർ ജന്മദിനം ആഘോഷിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്. മധ്യ തിരുവതാംകൂറിൽ നടക്കുന്ന കഥയുടെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ ഷിബിൻ ഫ്രാൻസിസാണ്.
Post Your Comments