Latest NewsKeralaNews

നഗ്നത പ്രദർശനം; പോക്‌സോ കേസുകളിലടക്കം പ്രതിയായി ഒളിവിൽ കഴിയുന്ന രഹന ഫാത്തിമ സ്വകാര്യ ചാനൽ ലൈവിൽ; അറസ്റ്റ് ചെയ്യാതെ കേരള പോലീസ്

കുട്ടികൾക്കു ചിത്രം വരയ്ക്കാൻ സ്വന്തം നഗ്ന ശരീരം പ്രദർശിപ്പിക്കുകയും അത് ഇവർ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു

കൊച്ചി: പ്രായപൂർത്തിയാവാത്ത സ്വന്തം കുട്ടികളെക്കൊണ്ട് തന്റെ നഗ്ന ശരീരത്തിൽ ചിത്രകല അഭ്യസിപ്പിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമ സ്വകാര്യ ചാനൽ ലൈവിൽ പ്രത്യക്ഷപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാനാവാതെ കേരള പോലീസ്. ജുവനൈൽ ജസ്റ്റിസ്, പോക്‌സോ കേസുകളിലടക്കം പ്രതിയായി ഒളിവിൽ കഴിയുകയാണ് രഹന ഫാത്തിമ.

നേരത്തെ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കു ചിത്രം വരയ്ക്കാൻ സ്വന്തം നഗ്ന ശരീരം പ്രദർശിപ്പിക്കുകയും അത് ഇവർ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അഭിഭാഷകനായ എ വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് രഹന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ എത്തിയിരുന്ന സാഹചര്യത്തിൽ ഒളിവിൽ പോയ രഹനയാണ് സ്വകാര്യ ചാനലിൽ അതിഥിയായെത്തിയത്.

പോലീസിന്റെ കണ്ണു വെട്ടിച്ച് നടന്ന രഹന ഫാത്തിമ ചാനൽ ചർച്ചയിൽ പങ്കെടുത്തത് പോലീസിന്റെ കൃത്യവിലോപത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ പോലീസ് കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു. ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. അതേസമയം രഹ്ന സ്ഥലത്തില്ലെന്നും കോഴിക്കോട് ആണെന്നും ഭര്‍ത്താവ് മനോജ് പൊലീസിനോട് പറഞ്ഞു. രഹ്നയുടെ മൊബൈലും കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ബ്രഷും പൊലീസ് പിടിച്ചെടുത്തു.

ALSO READ: കോട്ടയത്ത് ക്വാറന്റൈനിലായിരുന്ന യുവാവിന്റെ മരണം കോവിഡ് മൂലം? പരിശോധനാ ഫലം പുറത്ത്

തന്റെ നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയാണ് രഹ്ന ഫാത്തിമ സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാപ്രദര്‍ശനം നടത്തിയതും അത് പകര്‍ത്തി വീഡിയോ പ്രചരിപ്പിച്ചതും കുറ്റകരമാണെന്ന് പരാതി ഉയര്‍ന്നതോടെയായിരുന്നു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button