ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ധീരമായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് എന്ന് മോചനം നേടാനാകുമെന്ന് പറയാനാകില്ല. പ്രതിരോധം കൈവിടരുതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്‌ഗര്‍ അഭിയാന്‍’ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്.
25 തരം ജോലികളിലായി 1.25 കോടി തൊഴിലവസരങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശുകാര്‍ക്കായി പദ്ധതി വഴി ലക്ഷ്യമിടുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികളെയായിരിക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വരെ മാതൃകയാണ് യു.പി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments