മുംബൈ: 1993ലെ മുംബൈ തുടര്‍സ്ഫോടനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നാസിക് ജയിലില്‍ കഴിയുന്ന യൂസഫ് മേമന്‍ (53) മരിച്ചു. വെള്ളിയാഴ്ച രാവിലെ യൂസഫ് മേമന് പക്ഷാഘാതം ഉണ്ടായതായി നാസിക് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നടക്കുന്നതിനിടെയാണ് മരണം.കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയിലെ പ്രധാന അംഗവും മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനുമായ ടൈഗര്‍ മേമന്റെ സഹോദരനാണ് യൂസുഫ് മേമന്‍.
നേരത്തെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലായിരുന്ന യൂസഫ് രണ്ട് വര്‍ഷമായി നാസിക് ജയിലിലാണ് തടവ് ശിക്ഷ അനുഭവിച്ചിരുന്നത്.സ്ഫോടനത്തെ തുടര്‍ന്ന് അറസ്റ്റിലായ യൂസഫ് മേമന്‍ വിവിധ ജയിലുകളിലായി ശിക്ഷയനുഭവിക്കുകയായിരുന്നു. സ്ഫോടനക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ മറ്റൊരു സഹോദരന്‍ യാക്കൂബ് മേമനെ 2015 ജൂലൈ 30ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു.കേസില്‍ 2018ല്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചിരുന്നു.
താഹിര്‍ മെര്‍ച്ന്റ്,ഫിറോസ് ഖാന്‍ എന്നിവര്‍ക്കാണ് മുംബൈയിലെ ടാഡ കോടതി വധശിക്ഷ വിധിച്ചത്. അധോലോക നായകനായ അബൂ സലിമിനെയും, ടൈഗര്‍ മേമന്റെ വലം കയ്യായി പ്രവര്‍ത്തിച്ചിരുന്ന കരീമുള്ളയെയും ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ചു. മറ്റൊരു പ്രതിയായ റിയാസ് സിദ്ധീഖിക്ക് പത്ത് വര്‍ഷം തടവാണ് ശിക്ഷ.നേരത്തെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലായിരുന്ന യൂസഫ് രണ്ട് വര്‍ഷമായി നാസിക് ജയിലിലാണ് തടവ് ശിക്ഷ അനുഭവിച്ചിരുന്നത്.
1993 മാര്‍ച്ച് 12നാണ് മുംബൈ നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 257 ജീവനുകളാണ് പൊലിഞ്ഞത്. 770ലേറെ പേര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തതായാണ് കണക്ക്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ ടൈഗര്‍ മേമനും ദാവൂദ് ഇബ്രാഹിമും ചേര്‍ന്നാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments