ചെന്നൈ: കൊവിഡ് ബാധിച്ച് ചെന്നൈയിൽ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സതീഷ് കുമാറാണ് രോഗം ബാധിച്ച് മരിച്ചത്. 46 വയസായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത വരുകയായിരുന്നു ഇദ്ദേഹം.
അതേസമയം തമിഴ്നാട്ടിൽ കൊവിഡ് രോഗബാധിരുടെ എണ്ണത്തിൽ വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 3645 പേർക്ക് ആണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 74622 ആയി ഉയര്‍ന്നു. ചെന്നൈയിൽ മാത്രം 1956 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 46 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 957 ആയി.
Post Your Comments