COVID 19Latest NewsKeralaNews

കോവിഡ് മരണനിരക്കിൽ കേരളം പിറകിൽ: മരിച്ചവരിൽ ഇരുപത് പേർക്കും മറ്റ് ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 10ലക്ഷം പേരിൽ 109 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മരണ നിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തത് 3.1 ശതമാനമാണ്. 22മരണങ്ങളില്‍ 20ഉം മറ്റ് ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ കൂടിയായിരുന്നു. സര്‍ക്കാര്‍ ചിലവില്‍ ആംബുലന്‍സുകള്‍, ടെസ്‌ററിങ്, ക്വാറന്റീന്‍, ചികിത്സ എന്നിവക്കായി ആശുപത്രികളിലെത്തിച്ച ആളുകളുടെ എണ്ണം ജൂണ്‍ മാസത്തില്‍ മാത്രം 30,599 ആണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

Read also: ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് സാംപിള്‍ പോസിറ്റീവ് റേറ്റ് കേരളത്തില്‍ 1.8 ശതമാനമാണ്. രാജ്യത്തിന്റേത് 6.2 ശതമാനമാണ്. ഇത് രണ്ട് ശതമാനത്തില്‍ താഴെയാവുകയാണ് ആഗോലതലത്തില്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ശാരീരിക അകലവുമായി ബന്ധപ്പെട്ട കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസ് ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button