COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ആറ് സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരണം

കണ്ണൂര്‍: സംസ്ഥാനത്ത് ആറ് സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരണം. കണ്ണൂര്‍ ജില്ലയില്‍ ആറ് കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്) അംഗങ്ങള്‍ക്ക് കൂടി കോവിഡ്. ഡിഎസ്സി കാന്റീനിലെ മൂന്ന് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച സിഐഎസ്എഫുകാരില്‍ രണ്ട് പേര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

Read Also : കോവിഡ് 19 ; പാലക്കാട് ജില്ലയില്‍ രണ്ട് കുട്ടികള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉള്‍പ്പെടെ 23 പേര്‍ക്ക് രോഗബാധ

ഇന്ന് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫുകാരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. കണ്ണൂരില്‍ ഇന്ന് 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ എട്ട് സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തില്‍ ജോലിയില്‍ ഉണ്ടായിരുന്നവര്‍ക്കിടയിലാണ് രോഗം പടര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button