ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നിന്നും പാകിസ്ഥാനി വിസയിൽ കശ്മീരിലെത്തിയ 200 യുവാക്കളെ കാണാനില്ല. സംഭവത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പൊലീസിനും സൈന്യത്തിനും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ യുവാക്കളെ ആയുധ പരിശീലനം നല്‍കി പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് പുല്‍വാമ സ്ഫോടനത്തിനു ശേഷം നടന്ന അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.
2017 ജനുവരി മുതല്‍ 399 പേര്‍ക്കാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വിസ നല്‍കിയത്. ഇതില്‍, 218 പേരെക്കുറിച്ച് ഇപ്പോള്‍ യാതൊരു അറിവുമില്ല. അതേസമയം ജമ്മു കശ്മിര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക് ഹൈക്കമ്മിഷന്‍ പ്രോത്സാഹനം നല്‍കുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മിര്‍ സ്വദേശികളായ യുവാക്കള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഇവര്‍ക്ക് വിസ ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും പാക് ഹൈക്കമ്മിഷനാണ് നല്‍കി വരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളില്‍ സുരക്ഷാ സേന വധിച്ച ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഭീകര സംഘടനകളില്‍ ചേരുന്നതിനായി യുവാക്കള്‍ക്ക് പാക് ഹൈക്കമ്മിഷന്‍ സഹായം നല്‍കുന്ന വിവരം ലഭിച്ചത്. വധിക്കപ്പെട്ട ഭീകരര്‍ 2018 ല്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസയില്‍ പാക്കിസ്ഥാനിലേക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
Post Your Comments