കെ. കെ മഹേശന്റെ മരണത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. മൈക്രോ ഫിനാൻസ് കേസിൽ മഹേശൻ നിരപരാധിയാണ്. സാമ്പത്തിക ക്രമക്കേടുമായി മഹേശന് ബന്ധമില്ല. കേസിൽ കുടുക്കുമോ എന്ന ഭയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്ന് മഹേശനെ പൊക്കിപ്പറയുന്ന ആളാണ് അദ്ദേഹത്തെ നശിപ്പിച്ചത്. ഡയറിയിലെ സ്വന്തം കൈപ്പടയിലുള്ള കുറിപ്പുകളിൽ വിവരങ്ങൾ വ്യക്തമാണ്. മരണത്തിന്റെ പേരിൽ തന്നെ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മഹേശൻ എഴുതിയ കത്ത് തന്റെ കൈയിലുണ്ടെന്നും എന്നാൽ ഇപ്പോൾ പുറത്തുവിടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Read also: ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് ; ഷംനയ്ക്ക് പിന്തുണയുമായി താര സംഘടന
മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കേണ്ടതുണ്ട്.തന്നെ സംബന്ധിച്ച് ഒഴിവാക്കാനാവാത്ത വ്യക്തിയാണ് അദ്ദേഹം. എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്ന് മഹേശനോട് പറഞ്ഞിരുന്നു. ആശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. മഹേശനും താനും തമ്മില്‍ നാളിതു വരെ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായിട്ടില്ല. മഹേശനെ ആത്‌മഹത്യക്ക് പ്രേരിപ്പിച്ച ശക്തിയാരെന്ന് കണ്ടെത്തണം. ചേര്‍ത്തയിലെ എസ്.എന്‍.ഡി.പി യൂണിയനിലെ അഴിമതിയിലും മഹേശന് പങ്കില്ലെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി. ഈ പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ പോകുന്നത് ശരിയല്ലാത്തതു കൊണ്ടാണ് മഹേശന്റെ വീട്ടില്‍ പോകാതിരുന്നതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
Post Your Comments