ലണ്ടൻ : ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ ആദ്യ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷം ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഹൗസ് ഓഫ് കോമൺസിൽ നടന്ന ചോദ്യോത്തരവേളയിൽ ബോറിസ് ജോൺസൺ പ്രതികരിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
അതേസമയം സംഘർഷ സ്ഥലങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചുവെന്നുള്ള റിപോർട്ടുകൾ പുറത്തു വന്നിരുന്നു. സൈനികതലത്തിലും വിദേശകാര്യതലത്തിലും നടത്തിയ ചർച്ചകൾക്കൊടുവിലാണ് സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Post Your Comments