ആറ്റിങ്ങല്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി ആത്മഹത്യാ ഭീഷണി മുഴക്കി നടന്നത് ആശങ്ക പരത്തി. യു.പി സ്വദേശിയായ മീരാജ് കുമാറാണ് ഇത്തരത്തിൽ പരിഭ്രാന്തി പരത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് വാഹനങ്ങള്‍ക്കിടയിലേക്ക് ചാടി ആത്മഹത്യാശ്രമം നടത്തുകയായിരുന്നു ഇയാള്‍. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശരീരം കീറി മുറിവേല്‍പ്പിക്കാനും ഇയാള്‍ ശ്രമിച്ചു.
Read also: അമേരിക്കയിൽ നിന്നുള്ള കോഴിയിറച്ചി നിരോധിച്ച് ചൈന
ആറ്റിങ്ങല്‍ എസ്.ഐ ശ്രീജിത്തിന്റെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്നാണ് അപകടത്തില്‍ നിന്നു ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു. പിടികൂടി ശരീര ഊഷ്‌മാവ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ച ശേഷം ആംബുലന്‍സില്‍ വലിയകുന്ന് താലൂക്കാശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി കൊവിഡ് ക്വാറന്റൈന്‍ സെന്ററിലേക്കും ഇയാളെ മാറ്റി. കഴിഞ്ഞ ദിവസം ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ന്ന് ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് രക്ഷപെടുകയായിരുന്നു.
Post Your Comments