Latest NewsNewsInternational

അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ചു: ആറ് പേരെ ആശുപത്രിയിലാക്കി: കാരണക്കാരൻ ഒരു പഴം

അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ച് ആറ് പേരെ ആശുപത്രിയിലാക്കിയതിന് പിന്നിലെ കാരണക്കാരൻ ഒരു പഴം. ജർമനിയിലെ ഷ്വാൻഫർട്ട് എന്ന സ്ഥലത്താണ് സംഭവം. പോസ്റ്റ് ഓഫീസിൽ എത്തിയ ഒരു പാക്കേജിൽ നിന്ന് പുറത്തുവന്ന ഗന്ധം മൂലം മനംപുരട്ടലുണ്ടായതിനെ തുടർന്നാണ് ആറുപേരെ ആശുപത്രിയിലായത്. ഇതിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം വരെ നടത്തേണ്ടി വന്നു. ആറ് ആംബുലൻസ്, രണ്ട് എമർജൻസി വാഹനം, അഗ്നിശമന വിഭാഗത്തിൽ നിന്നും മൂന്ന് വാഹനം എന്നിവയാണ് ശനിയാഴ്ച്ച സ്ഥലത്ത് എത്തിയത്. അറുപത് പേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്.

Read also: നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന് ഗോപി സുന്ദർ: പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ഓഫീസിലെത്തിയ പാക്കേജിൽ നിന്നും പ്രത്യേകതരം ഗ്യാസ് ലീക്ക് ആവുന്നുവെന്ന പരിഭ്രാന്തിയെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ പാക്കേജിലുള്ളത് ഡുറിയൻ പഴമാണെന്ന് കണ്ടെത്തുകയായിരുന്നു. ജർമനിയിലെ ന്യൂറൻബെർഗ് എന്ന സ്ഥലത്തുള്ളയാൾ സുഹൃത്തിന് അയച്ചതായിരുന്നു ഇത്. കഠിനമായ ഗന്ധമുള്ള പഴയമാണ് ഡുറിയൻ പഴം. ഇതാദ്യമായല്ല ഡുറിയൻ പഴം പ്രശ്നക്കാരനാകുന്നത്. 2018 ൽ പഴത്തിൽ നിന്നും വന്ന ഗന്ധം മൂലം ഇൻഡോനേഷ്യൻ വിമാനം മണിക്കൂറുകളോളം വൈകിയത് വാർത്തയായിരുന്നു. മെയിൽ ഓസ്ട്രേലിയയിലെ കാൻബെറ സർവകലാശാലയിൽ വാതക ചോർച്ചയുണ്ടായെന്ന സംശയത്തെ തുടർന്ന് അഞ്ഞൂറിലേറെ വിദ്യാർത്ഥികളെ ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നിലും ഡുറിയൻ പഴമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button