ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ റഷ്യ ആയുധങ്ങളും യുദ്ധസാമഗ്രികളും ഇന്ത്യയ്ക്ക് കൈമാറും.ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യ സന്ദര്‍ശനത്തില്‍ സൈന്യത്തിന് വേണ്ടിയുള്ള പ്രതിരോധ സാമഗ്രികള്‍ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാമഗ്രികളാണ് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് എത്തിക്കാമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്.
എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനവും സുഖോയ് -30 യുദ്ധവിമാനവും ഒഴികെയുള്ള യുദ്ധസാമഗ്രികള്‍ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികളാണ് റഷ്യ ആരംഭിച്ചിട്ടുള്ളത്.ഇന്ത്യ ആവശ്യപ്പെട്ട പ്രതിരോധ സാമഗ്രികള്‍ ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികള്‍ റഷ്യ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ റഷ്യന്‍ യാത്രയില്‍ റഷ്യയുടെ ഉപ പ്രധാനമന്ത്രിയായ യൂറി ബോറിസോവുമായി മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments