കൊച്ചി: സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചെയ്യുകയും ചെയ്‌ത സംഭവത്തിൽ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കൊച്ചിയിലെ വീട്ടിലെത്തി. ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. അതേസമയം രഹ്ന സ്ഥലത്തില്ലെന്നും കോഴിക്കോട് ആണെന്നും ഭര്‍ത്താവ് മനോജ് പൊലീസിനോട് പറഞ്ഞു. രഹ്നയുടെ മൊബൈലും കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ബ്രഷും പൊലീസ് പിടിച്ചെടുത്തു.
Read also: കുവൈറ്റില്‍ നിന്നെത്തിയ പ്രവാസി ലഗേജുമായി ബസ് സ്റ്റോപ്പിൽ: സംഭവം കൊല്ലത്ത്
തന്റെ നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയാണ് രഹ്ന ഫാത്തിമ സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാപ്രദര്‍ശനം നടത്തിയതും അത് പകര്‍ത്തി വീഡിയോ പ്രചരിപ്പിച്ചതും കുറ്റകരമാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് നടപടി. അഭിഭാഷകന്‍ എ.വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
Post Your Comments