പ്യോങ്യാങ്: ദക്ഷിണ കൊറിയക്കെതിരെ സൈനികനടപടി പിന്‍വലിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സൈനിക തലവന്മാരുടെ യോഗത്തിലാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്ത് കോവിഡ് ഭീതി നിലനില്‍ക്കുന്ന നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് താല്‍ക്കാലികമായി സൈനികനടപടി വേണ്ടെന്നുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ച ലൗഡ്സ്പീക്കര്‍ പൊളിച്ചുമാറ്റാനുള്ള നടപടിയും ഉത്തര കൊറിയ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്നും സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണിയും ഉത്തര കൊറിയ നടത്തിയിരുന്നു. ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളെ കിമ്മിന്റെ നടപടികൾ തകർക്കുകയാണ്. അതിർത്തിയിൽ താമസിക്കുന്ന ജനങ്ങളെ മാനസികമായി തങ്ങളോട് അടുപ്പിക്കാൻ സംഘടിതമായ ആശയ പ്രചാരണമാണ് ഇരു രാജ്യങ്ങളും ലൗഡ്സ്പീക്കറിലൂടെ നടത്തിയിരുന്നത്.
Post Your Comments