KeralaLatest NewsNews

മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വാരിയന്‍ കുന്നത്ത് സിനിമ ചര്‍ച്ചയാക്കുന്നത്… എ.കെ.ജി സെന്ററിന് വേണ്ടി ആഷ്ഖ് അബുവിന്റെയും റീമാകല്ലിങ്കലിന്റെയും നാടകമാണിത് : സിനിമാ വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ :  ഐക്യരാഷ്ട്രസഭയുടെ ഒരു സെമിനാറില്‍ പങ്കെടുത്തതിന് മന്ത്രി കെ.കെ ശൈലജയ്ക്ക് അംഗീകാരമോ?

മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വാരിയന്‍ കുന്നത്ത് സിനിമ ചര്‍ച്ചയാക്കുന്നത്. എ.കെ.ജി സെന്ററിന് വേണ്ടി ആഷ്ഖ് അബുവിന്റെയും റീമാകല്ലിങ്കലിന്റെയും നാടകമാണിത്. ചരിത്രവസ്തുതയില്ലാത്ത സിനിമകള്‍ ചവറ്റുകൊട്ടയിലേക്ക് പതിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ യുവജനവഞ്ചനയ്ക്കും നിയമനനിരോധനത്തിനുമെതിരെ പി.എസ്.സി ആസ്ഥാനത്തിന് മുമ്പില്‍ നടന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതേസമയം, ജനവിരുദ്ധ നയം മറച്ചുവെക്കാന്‍ വ്യാജപ്രചരണം നടത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ശൈലജയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം കിട്ടിയെന്ന വാര്‍ത്ത വന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ ദിവസവും നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വെബിനാറില്‍ ഒരു ദിവസം പങ്കെടുത്തുവെന്നല്ലാതെ എന്ത് പുരസ്‌ക്കാരമാണ് ശൈലജയ്ക്ക് കിട്ടിയത്. ജനരോഷത്തില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാന്‍ ജനങ്ങളെ പറ്റിക്കുകയാണ് പിണറായിയും ശൈലജയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button