COVID 19Latest NewsIndiaNews

കൊറോണ വൈറസ് സാര്‍സ് കോവ് 2 വിന്റെ പ്രോട്ടീന്‍ കണ്ടെത്തി : മനുഷ്യശരീരത്തെ ഏറ്റവും മാരകമായി ആക്രമിയ്ക്കുന്നത് ഈ പ്രോട്ടീന്‍ : ഇനി എളുപ്പത്തില്‍ വാക്‌സിന്‍

ലണ്ടന്‍ : കൊറോണ വൈറസിനെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത്. മനുഷ്യ ശരീരത്തെ ഏറ്റവും എളുപ്പത്തില്‍ ആക്രമിയ്ക്കുന്ന വൈറസിന്റെ പ്രോട്ടീനെയാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ കൊറോണ വൈറസായ സാര്‍സ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്‌പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവന്‍ ആറ്റങ്ങളെയാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യ ശരീരത്തിലെ ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി ‘ബന്ധം’ സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തില്‍നിന്നു പുറത്തേക്കു തള്ളി നില്‍ക്കുന്ന സ്‌പൈക്ക് പ്രോട്ടിനുകളെയാണ്. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്കു പ്രവേശിക്കുന്നതും. അതിനാല്‍ത്തന്നെ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്‌പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് ‘ഒളിപ്പിച്ചുവച്ചിരുന്ന’ എസ് പ്രോട്ടിനുകളുടെ ദുരൂഹ സ്വഭാവമാണ് ഇപ്പോള്‍ ലോകത്തിനു മുന്നില്‍ തെളിഞ്ഞിരിക്കുന്നത്.

Read Also : കൊറോണവൈറസ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഒരു മുഴുനീള സ്‌പൈക്ക് പ്രോട്ടിന്റെ എല്ലാ ആറ്റങ്ങളെയും മാപ് ചെയ്യുക മാത്രമല്ല അത് ലോകത്തുള്ള ഏതു ഗവേഷക സ്ഥാപനത്തിനും ലഭ്യമാകും വിധം ഓപണ്‍ സോഴ്‌സും ചെയ്തിരിക്കുകയാണിപ്പോള്‍ ഒരു കൂട്ടര്‍ വിദഗ്ധര്‍. ദക്ഷിണ കൊറിയ, യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇതു സാധ്യമാക്കിയത്. ദക്ഷിണ കൊറിയയിലെ സൂപ്പര്‍ കംപ്യൂട്ടറായ ന്യൂറിയോണ്‍ വരെ ഈ മോഡലിങ് പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കോവിഡ് രോഗത്തിനെതിരെ വാക്‌സിനും മറ്റു മരുന്നുകളും കണ്ടുപിടിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പാകും ഈ ആറ്റം മോഡലിങ്.

ഈ പ്രോട്ടീന്‍ കണ്ടുപിടിച്ചതോടെ ഇനി വാക്‌സിനിലേയ്ക്ക് എളുപ്പത്തില്‍ എത്താനാകുമെന്നാണ് ഗവേഷക സംഘത്തിന്റെ കണക്കുകൂട്ടല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button