Latest NewsNewsSaudi ArabiaGulf

അപകടത്തിൽ പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

റിയാദ് : സൗദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം. കുവൈറ്റ് ആസ്ഥാനമായ സ്വകാര്യ ലിഫ്റ്റ് ഓപ്പറേറ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി വിനോദ് (45) ആണ് മരിച്ചത്. അബഹയിലെ ജോലി സ്ഥലത്തായിരുന്നു അപകടം.

വിവരമറിഞ്ഞ് സ്‍പോണ്‍സര്‍ കുവൈറ്റില്‍ നിന്നും ഇവിടെ എത്തിയിട്ടുണ്ട്. . മൃതദേഹം അബഹയില്‍ ഫൊറന്‍സിക് വകുപ്പ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്നു. വിനോദ് കഴിഞ്ഞ എട്ട് വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. ആറ് മാസം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button