മസ്‌ക്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പ്രവാസി മലയാളികൾ കൂടി ഒമാനിൽ മരിച്ചു. ത്തനംതിട്ട കോഴഞ്ചേരി പാറോലില്‍ മാത്യൂ ഫിലിപ്പ് എന്ന സണ്ണി (70), പാലക്കാട് തിരുവല്ലാമല പഴമ്പാലക്കോട് തോട്ടത്തില്‍ വീട്ടില്‍ ശശിധരന്‍ (58) എന്നിവരാണ് മരണമടഞ്ഞത്.
ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്ന മാത്യൂ ഫിലിപ്പ് കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഈ മാസം രണ്ട് മുതല്‍ റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതോടെ 17ാം തിയതി റോയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളായി ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഒമാനിൽത്തന്നെ സംസ്കരിക്കും.
46 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ് ഭാര്യ ബീന, മക്കൾ സീബു, സീന, സിൻസി.
റൂവി ഹമരിയയില്‍ തയ്യല്‍ ജോലിക്കാരന്‍ ആയിരുന്ന ശശിധരനെ കോവിഡ് ബാധയെ തുടര്‍ന്ന് ഈ മാസം എട്ടിന് അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലേക്ക് മാറ്റി. 15 ദിവസമായി ഇവിടെ തീവ്രപരിചരണ വിഭാഗത്തിലിരിക്കെ ബുധനാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. ഭാര്യ: പങ്കജ ദേവി, മക്കള്‍: ശില്‍പ, അഖില്‍, അജിത്ത്. മരുമക്കള്‍: മിജീഷ്, ബിനുഷ.
Post Your Comments