COVID 19Latest NewsNewsOmanGulf

ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായ നാലാം ദിനവും ആയിരത്തിന് മുകളിൽ : മരണസംഖ്യ 140കടന്നു

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായ നാലാം ദിനവും ആയിരത്തിന് മുകളിൽ. 1366 പേർക്ക് കൂടി വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. 686 പേർ പ്രവാസികളും 680 പേർ സ്വദേശികളുമാണ്​. രണ്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 34902ഉം, മരണസംഖ്യ 144ഉംആയി.548 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 18520ആയി ഉയർന്നു.

. 16238 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 40 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി. ഇതിൽ 107 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 751 പേർ മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ​​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 24173 ആയി. 13206 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 104 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button