മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായ നാലാം ദിനവും ആയിരത്തിന് മുകളിൽ. 1366 പേർക്ക് കൂടി വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. 686 പേർ പ്രവാസികളും 680 പേർ സ്വദേശികളുമാണ്. രണ്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 34902ഉം, മരണസംഖ്യ 144ഉംആയി.548 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 18520ആയി ഉയർന്നു.
. 16238 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 40 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി. ഇതിൽ 107 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 751 പേർ മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. . ഇതോടെ മസ്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 24173 ആയി. 13206 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. മരണപ്പെട്ടതിൽ 104 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്.
Post Your Comments