Latest NewsKeralaNews

മഹേശന്റെ മരണം കൊലപാതകത്തിന് തുല്യം; എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ മരണത്തിൽ ​ഗുരുതര ആരോപണവുമായി കുടുംബം

മഹേശനെ നശിപ്പിച്ച്, ആത്മഹത്യയിലേക്ക് എത്തിച്ചവരെ കണ്ടെത്തണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ മരണത്തിൽ ​ഗുരുതര ആരോപണവുമായി കുടുംബം. മഹേശന്റെ മരണം കൊലപാതകത്തിന് തുല്യമെന്ന് കുടുംബം പറഞ്ഞു. കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നടന്നെന്നും കുടുംബം ആരോപിച്ചു. മഹേശന്റെ മുഴുവൻ ഫോൺവിളികളും പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയെ ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ കെ മഹേശനെ കണിച്ചുകുളങ്ങര എസ്എന്‍ഡിപി ഓഫീസില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്ററായിരുന്നു മഹേശന്‍.

മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മരിക്കുന്നതിന് മുമ്പ് പങ്കു വച്ച കത്തിലുള്ള കാര്യങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ തങ്ങൾക്കറിയാമെന്നും മകനും അനന്തിരവനും പറഞ്ഞു. അദ്ദേഹത്തെ മാനസികമായി കുറെ നാളുകളായി പീഡീപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഏതെറ്റവും വരെ നിയമ നടപടികളായി പോകുമെന്ന് അനന്തിരവൻ അനിലും മകൻ ഹരികൃഷ്ണണനും പറഞ്ഞു.

അതേസമയം, മൈക്രോ ഫിനാന്‍സ് കേസില്‍ കെ.കെ.മഹേശന്‍ നിരപരാധിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചീഫ് കോര്‍ഡിനേറ്റര്‍ എന്ന നിലയ്ക്ക് പദ്ധതിയെ നയിക്കുകയാണ് ചെയ്തത്. ഇന്ന് നല്ലത് പറയുന്നവരാണ് പണ്ട് മഹേശനെ നശിപ്പിച്ചത്. ചേര്‍ത്തല സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് മഹേശനെ തേജോവധം ചെയ്തു. മഹേശന്‍ തന്റെ വലംകൈ ആയിരുന്നുവെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു.

മഹേശനെ നശിപ്പിച്ച്, ആത്മഹത്യയിലേക്ക് എത്തിച്ചവരെ കണ്ടെത്തണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. മഹേശന്‍ പല കത്തുകളും എഴുതിയിട്ടുണ്ട്, എല്ലാം മാനസികസംഘര്‍ഷംമൂലമാണ്. തന്നെ ഒരിക്കലും തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button