News

വന്ദേഭാരത് മിഷന്‍ : കൊച്ചിയില്‍ ഇന്നെത്തിയത് 19 വിമാനങ്ങളിലായി 4000ത്തോളം പ്രവാസികള്‍

കൊച്ചി: വന്ദേഭാരത് മിഷന്‍ , കൊച്ചിയില്‍ ഇന്നെത്തിയത് 19 വിമാനങ്ങളിലായി 4000ത്തോളം പ്രവാസികള്‍. രണ്ട് വിമാനങ്ങള്‍ കൂടി ഇന്ന് രാത്രിയോടെ എത്തും. കുവൈറ്റില്‍ നിന്ന് 160 വിദ്യാര്‍ത്ഥികളുമായുള്ള ചാര്‍ട്ടേഡ് വിമാനവും ഇന്ന് കൊച്ചിയിലെത്തിയവയില്‍ ഉള്‍പ്പെടുന്നു.

Read Also : പിപിഇ കിറ്റ് നിര്‍ബന്ധമാക്കി രണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍

വന്ദേഭാരത് ദൗത്യം തുടങ്ങിയതിനു ശേഷം ഇത്രയധികം പ്രവാസികള്‍ ഒരു ദിവസം എത്തുന്നത് ഇതാദ്യമാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ രാത്രി 12 മണി വരെ 23 വിമാനങ്ങളാണ് നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ രണ്ട് വിമാനങ്ങള്‍ പിന്നീട് റദ്ദാക്കി. ഓരോ മണിക്കൂറിലും ഓരോ വിമാനങ്ങള്‍ എന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിനാല്‍ വിമാനത്താവളത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ല.

ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുള്ള വിമാനവുമാണ് എത്തിയത്. കുവൈറ്റ് എയര്‍വിമാനത്തിലെത്തിയ 331പേരില്‍ 160 പേരും സ്‌കൂള്‍ കുട്ടികളായിരുന്നു. കുവൈറ്റില്‍ താമസിച്ച് പഠിക്കുന്നവരാണിവര്‍. പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങളോടെയാണ് യാത്രക്കാര്‍ എത്തിയത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 605 പേരുമായി ആഭ്യന്തര വിമാനങ്ങളും കൊച്ചിയിലെത്തി. നാളെ 21 രാജ്യന്തര വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 3420 പേരാണ് തിരിച്ചെത്തുക. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ലണ്ടന്‍ ,എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും നാളെയെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button