Latest NewsNewsIndia

പാകിസ്താനേക്കാള്‍ അപകടകാരി ചൈന; ഇന്ത്യ ചൈന വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയ പ്രധാനമന്ത്രിയുടെ ജനസമ്മതി വര്‍ദ്ധിച്ചുവെന്ന് സര്‍വ്വേ

ഡല്‍ഹി: ഇന്ത്യ ചൈന സംഘർഷ വിഷയത്തിൽ കൃത്യമായ ഇടപെടലുകള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതി വര്‍ദ്ധിച്ചുവെന്ന് സര്‍വ്വേ ഫലം. ഇന്ത്യയിലെ ഭൂരിപക്ഷം പേരുടെയും പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. സീ വോട്ടര്‍ നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.

ചൈനീസ് വിഷയത്തില്‍ നരേന്ദ്രമോദിയേയും രാഹുലിനേയും താരതമ്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണ് ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത്. 72.6 ശതമാനം പേരാണ് പ്രധാനമന്ത്രിയില്‍ വിശ്വാസമര്‍പ്പിച്ചത്. ഇന്ത്യയിലെ 73.6 ശതമാനം ജനങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേക്കാള്‍ വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാവുകയാണെന്നാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും രാഹുലിന്റെ ഇടപെടലുകളെ വിശ്വസിക്കില്ലെന്നും 61 ശതമാനം ആളുകള്‍ അറിയിച്ചു.

ALSO READ: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയാൽ? അതീവ ജാഗ്രതയിൽ തിരുവനന്തപുരം

രാജ്യം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നാണ് 68 ശതമാനം ജനങ്ങള്‍ സര്‍വ്വേയില്‍ അറിയിച്ചത്. എന്നാല്‍ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്ന് 31 ശതമാനം ആളുകള്‍ പറയുന്നു. പാകിസ്താനേക്കാള്‍ അപകടകാരി ചൈനയാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും അഭിപ്രായം. 68 ശതമാനം പേരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു ചൈനയാണെന്ന് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button