KeralaLatest NewsEducationNews

എ​സ്എ​സ്എ​ൽ​സി- ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ല പ്രഖ്യാപനം : തീയതി തീരുമാനിച്ചു

തിരുവനന്തപുരം : ഈ വർഷത്തെ എ​സ്എ​സ്എ​ൽ​സി- ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ല പ്രഖ്യാപനത്തിനുള്ള തീയതി തീരുമാനിച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വ​രു​ന്ന ജൂൺ 30തിന് (ചൊ​വ്വാ​ഴ്ച) പ്ര​ഖ്യാ​പി​ക്കാ​ൻ വിദ്യാഭ്യാസ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീരുമാനമായി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം അ​ടു​ത്ത മാ​സം 10 നു ​പ്ര​ഖ്യാ​പി​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ഒ​ഴി​കെ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.. ഇതിന്റെ ടാ​ബു​ലേ​ഷ​ൻ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യ​വും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

Also read ; ബം​ഗാ​ളി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ പകുതിയിലേറെ പേ​ര്‍ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്, ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി​യ ആ​ള്‍​ക്കും കോ​വി​ഡ്

സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. തുടർച്ചയായ ആറാം ദിനമാണ് രോഗികളുടെ എണ്ണം 100കടക്കുന്നത്. പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ-17, പാലക്കാട്-16, ആലപ്പുഴ-15, തൃശൂർ-15, മലപ്പുറം-10,എറണാകുളം-8,കോട്ടയം-7, ഇടുക്കി-6, കാസർഗോഡ്-6, തിരുവനന്തപുരം-4 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ. ഇതിൽ 98പേർ വിദേശത്തു നിന്നും വന്നവർ,48പേർ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ, എട്ടു പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. 81പേർക്ക് രോഗമുക്തി.

4941 സാമ്ബിളുകള്‍ ഇന്ന് പരിശോധിച്ചത്. 3603 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1691 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 4005 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 40537 സാമ്പിളുകള്‍ ശേഖരിച്ചു. 39113 നെഗറ്റീവായി. ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ 111.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button