Latest NewsKeralaIndia

രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മിഷന്റെ ഉത്തരവ്

സംഭവത്തെക്കുറിച്ച്‌ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ അംഗം കെ നസീര്‍ വ്യക്തമാക്കി.

കൊല്ലം: നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച്‌ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ അംഗം കെ നസീര്‍ വ്യക്തമാക്കി.

വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യാന്‍ പൊലീസിന്റെ സൈബര്‍ വിഭാഗം അടിയന്തരനടപടി സ്വീകരിക്കണം. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

മാവോയിസ്റ്റ് പരിശീലന ക്യാമ്പ് സുരക്ഷാ സേന തകര്‍ത്തു ; പിടിച്ചെടുത്തത് റോക്കറ്റ്‌ലോഞ്ചര്‍ ഉള്‍പ്പെടെ ആയുധ ശേഖരം

വിഡിയോയില്‍ ഉള്ള കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫിസര്‍ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നു പരിശോധിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button